തിരൂര്‍ ബിപിന്‍ വധം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരൂര്‍: തിരൂരില്‍ ഇന്നലെ കൊല്ലപ്പെട്ട പൊയിലിശ്ശേരി ബിപിന്‍(23) വധക്കേസില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. സംശയത്തിന്റെ സാഹചര്യത്തില്‍ ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. അതെസമയം ഇക്കാര്യത്തെ കുറിച്ച് ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിപിന്‍.