തിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌

Untitled-1 copyതിരൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്കേറ്റു. താനൂര്‍ മൂഴിക്കല്‍ സ്വദേശി വാജിദ്‌(28)നാണ്‌ പരിക്കേറ്റത്‌. കാലിനും തലയ്‌ക്കും പരിക്കേറ്റ യുവാവിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ വൈകീട്ട്‌ നാലു മണിയോടെ തിരൂര്‍ പോലീസ്‌ ലൈനിന്‌ സമീപമാണ്‌ അപകടം നടന്നത്‌. ആലത്തിയൂരില്‍ നിന്ന്‌ തിരൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്കിനെ തിരൂരില്‍ നിന്ന്‌ ആലത്തിയൂരിലേക്ക്‌ പോവുകയായിരുന്ന കാര്‍ എതിര്‍ദിശയിവന്ന്‌ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചതാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.