തിരൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു

Untitled-1 copyതിരൂര്‍ : വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. തലക്കടത്തൂര്‍ അരീക്കാട് വടക്കിനിയേടത്ത് യൂനസിന്റെ പള്‍സര്‍ ബൈക്കാണ് കത്തിനശിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. താനൂര്‍ പോലീസില്‍ പരാതി നല്‍കി.

മലപ്പുറത്തു നിന്നും എത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി.