തിരൂരില്‍ ബൈക്കും ഓട്ടോറിക്ഷയും കത്തിച്ച നിലയില്‍

തിരൂര്‍ : കൂട്ടായില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും കത്തിച്ച നിലയില്‍. കൂട്ടായ് വാടിക്കല്‍ സ്വദേശി തേക്കിന്റെ പുരക്കല്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് തീ വെച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്.

സംഭവത്തെ തുടര്‍ന്ന് ഉടമസ്ഥന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇതിനു മുമ്പും ഇത്തരത്തില്‍ ഇവിടെ വാഹനങ്ങളും ഷെഡ്ഡുകളും കത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.