തിരൂരില്‍ ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു

തിരൂർ : വെട്ടം പരിയാപുരം കിണർ സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് പറമ്പിലേക്ക് തെന്നി  തെങ്ങിലിടിച്ച് തലക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ബാസിതാണ് (23) മരിച്ചത്.

ഹെൽമറ്റ് ധരിക്കാത്തതാണ് പരിക്കിന്റെ ആഘാതം കൂട്ടിയത്. ഉടൻ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. പുതിയങ്ങാടിയിൽ ഫ്രൂട്ട് വ്യാപാരിയായ അബ്ദുള്ളക്കുട്ടിയുടെ മൂന്നാമത്തെ മകനാണ്. കടയിൽ ബാപ്പയെ സഹായിച്ചു വരികയായിരുന്നു. സംസ്കാരം നാളെ പറവണ്ണ ജുമുഅ മസ്ജിദിൽ .

പരിയാപുരം റോഡിൽ അപകടം നിത്യസംഭവമായിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപാണ് ഇവിടെ രണ്ട് പേർ വാഹനമിടിച്ച് മരിച്ചത്. അമിതവേഗമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
.

Related Articles