തിരൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

Untitled-2 copyതിരൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. പടിഞ്ഞാറെ നായര്‍തോട്‌ പരേതനയ കാട്ടിരുത്തി ചന്ദ്രന്റെ മകന്‍ അഭിലാഷ്‌(27)ആണ്‌ മരിച്ചത്‌.

കഴിഞ്ഞദിവസം കൂട്ടായി പാരീസില്‍ അഭിലാഷ്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണംവിട്ട്‌ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ: കല്യാണി. സഹോദരങ്ങള്‍: നിഷ, ജെസി.