തിരൂരില്‍ ബൈക്കപകടത്തില്‍ പിരിക്കേറ്റ യുവാവ്‌ മരിച്ചു

tanurതിരൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഒഴൂര്‍ പെരിഞ്ചേരിയിലെ പരേതനായ മരക്കുളം പോക്കര്‍ഹാജിയുടെ മകന്‍ എം കെ ഹുസൈന്‍(34) ആണ്‌ മരിച്ചത്‌. തിരൂര്‍ മാര്‍ക്കറ്റിലെ വ്യാപാരിയായിരുന്നു.

ജൂലൈ 31 ന്‌ തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ച്‌ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ്‌ ഹുസൈന്‌ പരിക്കേറ്റത്‌. പരിക്കേറ്റതിനെ തുടര്‍ന്ന്‌ കോട്ടയ്‌ക്കലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ്‌ മരണം സംഭവിച്ചത്‌.

ഭാര്യ : ആതിഖ. മാതാവ്‌: നഫീസ. മകന്‍: ഹാഷിം(വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മൊയ്‌തീന്‍(കച്ചവടം തിരൂര്‍), ഷൗക്കത്തലി, ബഷീര്‍, കോയ, ഫാത്തിമ, ആസ്യ, ഹാജറ, ഖദീജ. ഖബറടക്കം വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുശേഷം പെരിഞ്ചേരി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.