തിരൂരില്‍ ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച്‌ യുവതി മരിച്ചു

Story dated:Wednesday May 6th, 2015,01 46:pm
sameeksha

Untitled-4 copyതിരൂര്‍: ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച്‌ യുവതി മരിച്ചു. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. താനൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ സമീപം മൊയ്‌തീന്‍ ഖാനകത്ത്‌ സെയ്‌തലവിയുടെ മകള്‍ മുബഷീറ(25) ആണ്‌ മരിച്ചത്‌. പിതാവിനൊപ്പം ഭര്‍ത്താവിന്റെ വീടായ തിരൂര്‍ മംഗലത്തേക്ക്‌ ബൈക്കില്‍ പോകുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂര്‍ താഴെപാലത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടാങ്കര്‍ലോറി വന്നിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ നിര്‍ത്താതെ പോവുകയായിരുന്ന ടാങ്കര്‍ലോറി നാട്ടുകാര്‍ പിന്‍തുടര്‍ന്ന്‌ തടഞ്ഞു നിര്‍ത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ അല്‍ത്താഫ്‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവ്‌ സെയ്‌തലവിലയെ പരിക്കുകളോടെ കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഭര്‍ത്താവ്‌ മേലെ പുതിയമാളിയകത്തില്‍ ഷിഹാബ്‌