തിരൂരില്‍ ബൈക്കപകടത്തില്‍ യുവാവ്‌ മരണപ്പെട്ടു

Story dated:Monday May 18th, 2015,06 19:pm
sameeksha sameeksha

IMG-20150518-WA0067തിരൂര്‍: മംഗലം വാളാര്‍ മരതൂര്‍ സ്വദേശി മാടത്തറ പുത്തന്‍വീട്ടില്‍ ബിനു(29) ആണ്‌ മരണപ്പെട്ടത്‌. ഞായറാഴ്‌ച രാത്രി വട്ടത്താണിയില്‍ വെച്ചാണ്‌ അപകടം നടന്നത്‌.

കെപിസിസി മുന്‍ ജന.സെക്രട്ടറിയുടെ ഡ്രൈവറും തിരൂരിലെ ആദ്യത്തെ ആംബുലന്‍സ്‌ ഡ്രൈവറുമായിരുന്നു. യുകെ ഭാസിയെ വീട്ടിലാക്കിയ ശേഷം വീട്ടിലേക്ക്‌ തിരിച്ചു വരുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ്‌ മരണപ്പെട്ടത്‌. സുദര്‍ശനയാണ്‌ ഭാര്യ. ത്രിവിക്രമന്‍-മഹിള മണി ദമ്പതികളുടെ മകനാണ്‌. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ആദര സൂചകമായി തിരൂരിലെ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ദുഃഖാചരണം നടത്തി.