തിരൂരില്‍ യുവാവിനെ കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തി

Untitled-1 copyതിരൂര്‍: ആലത്തിയൂര്‍ ചേന്നര സ്വദേശിയായ യുവാവിനെ കടയ്‌ക്കുള്ളില്‍ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തി. മുക്കപറമ്പില്‍ സഹദേവന്റെ മകന്‍ ഷിജു (21)നെയാണ്‌ ഇയാളുടെ ബാര്‍ബര്‍ഷോപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതി. ഇന്ന്‌ രാവിലെ ഷിജുവിനെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന്‌ പിതാവെത്തി കടതുറന്ന്‌ നോക്കിയപ്പോഴാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. ചേന്നരയില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തിവിരകയായിരുന്നു ഷിജു. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.

അമ്മ: സുശീല. സഹോദരങ്ങള്‍: സുധീഷ്‌, സിനി.