ബാര്‍ ജീവനക്കാരന്‍ ആത്മഹത്യചെയ്‌തു

മരിച്ചത്‌ തിരൂര്‍ സോഡിയാക്‌ ബാറിലെ ജീവനക്കാരന്‍

Untitled-2 copyകോഴിക്കോട്‌: കോഴിക്കോട്‌ ബാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ സോഡിയാക്‌ ബാറിലെ ജീവനക്കാരനായ അങ്ങാടിപ്പുറം അപ്പക്കാട്‌ വീട്ടില്‍ സുരേഷ്‌ (53) നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയോട്‌ ചേര്‍ന്നുള്ള ലോഡ്‌ജിലാണ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.

സര്‍ക്കാര്‍ മദ്യനയത്തെ തുടര്‍ന്ന്‌ അടച്ചുപൂട്ടിയ സോഡിയാക്‌ ബാറിലെ ജീവനക്കാരനായിരുന്ന സുരേഷ്‌ .
ഇന്ന്‌ രാവിലെ സുരേഷ്‌ മുറി തുറക്കാത്തതിനെ തുടര്‍ന്ന്‌ ലോഡ്‌ജ്‌ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ പോലീസ്‌ എത്തി വാതില്‍ തുറന്ന്‌ നോക്കിയപ്പോഴാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിഷം കഴിച്ചാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.