തിരൂരില്‍ ചോരകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലിയില്‍ കണ്ടെത്തി

Newborn Babyതിരൂര്‍: ചോരകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡോ.കുമാരി സുകുമാരന്റെ അമ്മത്തൊട്ടിലില്‍ പുലര്‍ച്ചെ നാലരയോടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. എസ്‌ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തി കുട്ടിയെ ഏറ്റെടുത്ത്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം കുറ്റിപുറത്ത്‌ കാറില്‍ മറ്റൊരു ചോരകുഞ്ഞിനെയും ഉപേക്ഷിക്കപ്പെട്ട നിലയി്‌ല്‍ കണ്ടെത്തിയിരുന്നു. ഈ കുഞ്ഞും ഇപ്പോള്‍ ജില്ലാ ആശുപത്രിയിലാണ്‌ ഉള്ളത്‌.