തിരൂരില്‍ ഓട്ടോയില്‍ കാറിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

Story dated:Wednesday August 12th, 2015,12 53:pm
sameeksha sameeksha

tirur accident copyതിരൂര്‍: തിരൂര്‍ പയ്യനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആലിചുവട്‌ ബസ്‌റ്റോപ്പിന്‌ സമീപം ഇന്നലെ വൈകീട്ടോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇടിയെ തുടര്‍ന്ന്‌ കാര്‍ സമീപത്തെ കടയിലേക്ക്‌ ഇടിച്ച്‌ു കയറിയാണ്‌ നിന്നത്‌.