Section

malabari-logo-mobile

തിരൂര്‍ ആക്രമണം; 4 പേര്‍ അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍:തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തിരൂര്‍:തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍ . കൂട്ടായി ആശാന്‍പടി സ്വദേശി ഏനിന്റെ പുരക്കല്‍ മജീദ്, പെരുന്തല്ലൂര്‍ തൈവളപ്പില്‍ നൗഫല്‍, പരപ്പേരി ആലൂക്കല്‍ സാദിനൂര്‍, ചേന്നര വെങ്ങാടന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്.  കേസില്‍ 14 പ്രതകളാണുള്ളത്. ആക്രമണം നടത്തിയ പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാളെ തിരൂര്‍ പൊലീസ്റ്റേഷനിലേക്ക് സിപിഐഎം മാര്‍ച്ചു നടത്തുമെന്ന് സിപിഐഎം തിരൂര്‍ ഏരിയ സെക്രട്ടറി എ. ശിവദാസന്‍ പറഞ്ഞു.

sameeksha-malabarinews

അതെസമയം സിപിഐഎം പ്രവര്‍ത്തകരെ നടുറോട്ടിലിട്ട് വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്ന മംഗലം പഞ്ചാത്തിന്റെ ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഇന്നലെയാണ്‌ വെട്ടേറ്റത്. തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ മുന്‍ പഞ്ചായത്ത് മെമ്പറും സിപിഐഎം പുരത്തൂര്‍ ലേക്കല്‍ കമ്മിറ്റിയംഗവുമായ എ കെ മജീദ്, ഹര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാവിലക്കാട് എന്ന സ്ഥലത്തിനടുത്ത് വെച്ച് ഒരു സംഘം ആക്രമികള്‍ തടയുകയും എകെ മജീദിനെ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു. ഇത് തടയുന്നതിനിടെയാണ് ഹര്‍ഷാദിന് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജീദിന്റെ കാലിനും കൈക്കുമാണ് വെട്ടേറ്റത് നെറ്റിയില്‍ ചുറ്റികകൊണ്ടടിയേറ്റിട്ടുണ്ട്.

തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!