തിരൂരില്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റില്‍

untitled-2-copyതിരൂര്‍: വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ലക്ഷമിപുര്‍ ജില്ലക്കാരനും തിരൂരില്‍ ഐസ് ഫാക്ടറിയിലെ മുന്‍ തൊഴിലാളിയുമായ രജബ് ഡിയോറി(35)യാണ് അറസ്റ്റിലായത്.

തിരൂരിലെ ഒരു കടയില്‍ ജോലി ചെയ്ത് വരികയായിരുന്ന പുറത്തൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈല്‍ഫോണ്‍ ഇയാള്‍ തട്ടിയെടുത്താണ് ഫോട്ടോകള്‍ കൈക്കലാക്കിയത്. വീട്ടമ്മയുടെ ഈ ചിത്രത്തോടൊപ്പം രജബ്ഡിയോറി തന്റെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയും വീട്ടമ്മയുടെ ഫോണില്‍ നിന്ന് ലഭിച്ച നമ്പറുകളിലേക്ക് പ്രചരിപ്പിക്കുകയുമായിരുന്നു.

ഐ.ടി നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടമ്മ ജോലി ചെയ്തിരുന്ന കടയിലെ ഉപഭോക്താവായിരുന്നു രജബ് ഡിയോറി. കടയിലെത്തിയ ഇയാള്‍ വീട്ടമ്മയറിയാതെ മെബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചിത്രങ്ങളും നമ്പറുകളും പകര്‍ത്തിയെടുത്ത ശേഷം പിറ്റേദിവസം മൊബൈല്‍ തനിക്ക് കിട്ടിയെന്നും പറഞ്ഞ് സംശയമില്ലാതെ തിരിച്ചേല്‍പ്പിക്കുകയും തുടര്‍ന്ന് നാദാപുരത്തേക്ക് കടക്കുകയുമായിരുന്നു. പിന്നീട് വീട്ടമ്മയുടെ മൊബൈലിലേക്ക് വിളിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ഇക്കാര്യമറിഞ്ഞ വീട്ടമ്മ പോലീസില്‍ പരാതി ന്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ നാദാപുരത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles