നടി രശ്മി സോമനും കുടുംബവും തിരൂര്‍ തൃപ്രങ്ങോട്ട് ക്ഷേത്രത്തില്‍ ശീവേലി തിടമ്പ് സമര്‍പ്പിച്ചു

തിരൂര്‍:സിനിമ സീരിയില്‍ താരം രശ്മി സോമനും കുടുംബവും തൃപ്രങ്ങോട്ട് മഹാ ശിവക്ഷേത്രത്തിലെത്തി ശീവേലി തിടമ്പ് സമര്‍പ്പിച്ചു. പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത തിടമ്പാണ് രശമിയും ഭര്‍ത്താവ് ഗോപിനാഥും ചേര്‍ന്ന് ഭഗവാന് സമര്‍പ്പിച്ചത്. ഇതോടൊപ്പം പൂജാ പാത്രങ്ങളും വെള്ളിവിളക്കും സമര്‍പ്പിച്ചു.

ക്ഷേത്രം തന്ത്രിമാരായ കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരി, കല്‍പ്പുഴ രാമന്‍ നമ്പൂതിരി, മേല്‍ശാന്തി അജികുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഭക്തജനങ്ങളുടെ നാമജപത്തോടെയാണ് തിടമ്പ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്.

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ശശിധരന്‍ എം, രഘുനാഥ്, കമ്മിറ്റി പ്രസിഡന്റ് ഗംഗാധര പണിക്കര്‍, രാഘവന്‍ നായര്‍, ഗോപിനാഥ് ചേന്നര തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.