തിരൂരില്‍ എല്‍കെജി വിദ്യാര്‍ത്ഥി വൈദ്യുതിത്തൂണില്‍ തലയിടിച്ചു മരിച്ചു

Untitled-2 copyതിരൂര്‍: ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക്‌ പോവുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥി വൈദ്യുതിത്തൂണില്‍ തലയിടിച്ച്‌ മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി ചെമ്പയില്‍ സമദിന്റെ മകന്‍ സല്‍മാനുല്‍ ഫാരിസ്‌(4) ആണ്‌ മരിച്ചത്‌. പറവണ്ണ അരിക്കാഞ്ചിറയില്‍ വെച്ച്‌ ബുധനാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌.

പറവണ്ണ ബനാത്ത്‌ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌ സല്‍മാനുല്‍ ഫാരിസ്‌. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം ജില്ലാ ആശുപത്രയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി.

വിദേശത്തുള്ള പിതാവ്‌ നാട്ടിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. സഹോദരി: ഫാത്തിമ സന.