തിരൂരില്‍ വാനിടിച്ച് മരിച്ച സഫലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

accednt death tirurതിരൂര്‍ : വെള്ളിയാഴ്ച സ്‌കൂളില്‍ പോകാന്‍ ബസ്സ് കാത്തു നില്‍ക്കെ പാര്‍സല്‍ വാനിടിച്ച മരിച്ച തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി സഫലിന് നാട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാഞ്ജലി. തിരൂര്‍ ബിപിഅങ്ങാടി കണ്ണംകുളം മുതിരപറമ്പില്‍ സലീമിന്റെ മകനാണ് മരിച്ച സഫല്‍. മൃതദേഹം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ബിപി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

tirurരാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ മറ്റൊരു സുഹൃത്തിനെ കാത്തുനില്‍ക്കവെ നിയന്ത്രണം വിട്ട വാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞു വരികയായിരുന്നു. ഇതു കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ചാടി രക്ഷപ്പെട്ടങ്കിലും സഫലിന് രക്ഷപ്പെടാനായില്ല. കണ്‍മുന്നില്‍ വച്ച് തങ്ങളുടെ സുഹൃത്തിനെ മരണം തട്ടിയെടുക്കുന്നതു കണ്ട കൂട്ടുകാര്‍ കരയാന്‍ പോലുമാവാതെ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.സംഭവത്തില്‍ നിസാരമായ പരിക്കേറ്റ സഹപാഠികളായ കണ്ണംകുളം കാരയില് പാറപറമ്പില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ആഷിക്(14), കോട്ടത്തറ നൂര്‍ ആലമിന്റെ മകന്‍ സമീര്‍(12) എന്നിവരെ തിരൂര്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഫലിന്റെ ഉപ്പ സൗദി അറേബ്യയിലാണ്. ഉമ്മ ബല്‍ക്കീസ്, സഹോദരിമാര്‍ സഫ്‌ന ,സറീന