തിരൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

tirurതിരൂര്‍: തിരൂരില്‍ കെഎസ്‌ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. തിരൂര്‍ മീനടത്തൂര്‍ സ്വദേശി തെയ്യമ്പാട്ടില്‍ ഖാലിദിന്റെ മകന്‍ അബ്ദുറസാഖ്‌ (31) മരിച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.30 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ്‌ താഴേപ്പാലം നടുവിലങ്ങാടിയില്‍ വെച്ച്‌ ബൈക്കിലിടിച്ചത്‌. നാട്ടുകാര്‍യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭിവിക്കുകയായിരുന്നു.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.