പ്രകൃതിവിരുദ്ധ പീഡനം;തിരൂരില്‍ രണ്ടുപേര്‍ പിടിയില്‍

Untitled-1 copyതിരൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ഒന്നരവര്‍ഷമായി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അറുപതുകാരനുള്‍പ്പെടെ മൂന്ന്‌ പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

പുറത്തൂര്‍ കുറുമ്പാടി സ്വദേശിയായ 16 കാരനെ പീഡിപ്പിച്ച കേസിലാണ്‌ കൂട്ടായി വാടിക്കല്‍ അവളാന്റെ പുരയ്‌ക്കല്‍ കബീര്‍(32), പടിഞ്ഞാറെക്കര മൂന്നങ്ങാടി കളത്തില്‍ ഇസ്‌മായില്‍(34) എന്നിവരെ തിരൂര്‍ എസ്‌ ഐ വിശ്വനാഥന്‍ കാരയില്‍ അറസ്റ്റുചെയ്‌തത്‌.

വിദ്യാര്‍ത്ഥിക്ക്‌ പണവും മറ്റും നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ്‌ കേസ്‌. വിദ്യാര്‍ത്ഥിയെ മാസങ്ങളായി പീഡിപ്പിച്ചതായി വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. തിരൂര്‍ എസ്‌ഐ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടാനായത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ അന്വേഷണം നടത്തിയത്‌.

മറ്റ്‌ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പോലീസ്‌ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.