ആതവനാട്ടെ സിപിഐഎം-ബിജെപി സംഘര്‍ഷം; 18 പേര്‍ക്കെതിരെ കേസെടുത്തു

തിരുര്‍ : വ്യാഴാഴ്ച രാത്രിയില്‍ ആതവനാടുണ്ടായ സംഘര്‍ത്തില്‍ 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ആണ് കേസ്.

ഇന്നലെ രാത്രി ഒമ്പതര മണിയോടെ ആതവനാടിലെ മാട്ടുമ്മലില്‍ സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. സ്ഥലത്ത് പോലീസിന്റെ കനത്ത കാവല്‍ തുടരുകയാണ്.