Section

malabari-logo-mobile

ടിപ്പര്‍ ലോറി ബസിലിടിച്ച്‌ 15 പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : കൊണ്ടോട്ടി: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ സ്വകാര്യ ബസ്സുയുമായി കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക്‌ പരിക്കേറ്റു.

Untitled-1 copyകൊണ്ടോട്ടി: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ സ്വകാര്യ ബസ്സുയുമായി കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ 7 മണിക്ക്‌ ദേശീയ പാതയില്‍ കരിപ്പൂര്‍ വിമാനത്താവള കൊളത്തൂര്‍ ജംഗ്‌ഷനിലാണ്‌ അപകടം നടന്നത്‌.

പുളിക്കല്‍ ഭാഗത്ത്‌ നിന്ന്‌ കൊണ്ടോട്ടിയിലേക്ക്‌ വരുന്ന ടിപ്പര്‍ ലോറി കൊളത്തൂര്‍ ജംഗ്‌ഷനിലെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട്‌ മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന ബസിനെ ഇടിക്കുകയായിരുന്നു. ഇടിയില്‍ ബസിന്റെയും, ടിപ്പറിന്റെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്‌. ടിപ്പര്‍ ലോറിയില്‍ ഡ്രൈവറും രണ്ട്‌ വിദ്യാര്‍ത്ഥികളുമാണ്‌ ഉണ്ടായിരുന്നത്‌. ടിപ്പര്‍ ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!