ടൈം മാഗസിന്‍ സര്‍വ്വേ: നരേന്ദ്രമോദിയെ തോല്‍പ്പിച്ച് അരവിന്ദ് കെജരിവാള്‍

arvindkejriwalvaransiടൈം മാഗസിന്‍ തങ്ങളുടെ വായനക്കാര്‍ക്കിടയില്‍ ലോകത്തെ ഏറ്റവും ജനസ്വാധീനമുള്ള നൂറ് വ്യക്തികളെ തിരഞ്ഞെടുക്കാനായി നടത്തിയ സര്‍വേയില്‍ ആംആദ്മി സ്ഥാപകന്‍ അരവിന്ദ് കെജരിവാള്‍ ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്ത്ഥി നരേന്ദ്രമോദിയെ ബഹുദൂരം പിന്നിലാക്കി. കെജിരവാള്‍ 71.5% പിന്തുണനേടിയപ്പോള്‍ മോദിക്ക് 49.7% മാത്രമാണ് പിന്തുണ ലഭിച്ചത്.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനാല്‍ ഇന്ത്യന്‍ രാഷ്്ട്രീയക്കാരില്‍ പലരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

ജനസ്വാധീനമുള്ള വ്യക്തികളെ കണ്ടെത്താന്‍ ടൈംസ് മാഗസിന്‍ എല്ലാവര്‍ഷവും ഇത്തരം സര്‍വെകള്‍ നടത്താറുണ്ട്.