Section

malabari-logo-mobile

1000 പുലി നഖവുമായി ഗുരുവായൂരില്‍ 3 പേര്‍ പിടിയില്‍

HIGHLIGHTS : തൃശ്ശൂര്‍ : ഗുരുവായൂരില്‍ വിദേശവിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആയിരം പുലി നഖവുമായി 3 പേര്‍ അറസ്റ്റില്‍. പാവറട്ടി പറങ്ങനാട് വീട്ടില്‍ രാജന്റെ മകന്...

തൃശ്ശൂര്‍ : ഗുരുവായൂരില്‍ വിദേശവിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആയിരം പുലി നഖവുമായി 3 പേര്‍ അറസ്റ്റില്‍. പാവറട്ടി പറങ്ങനാട് വീട്ടില്‍ രാജന്റെ മകന്‍ അജിത് (43), പാവറട്ടി അമ്പാടി വീട്ടില്‍ പ്രഭാകരന്റെ മകന്‍ പുഷ്പന്‍ (49), കൊല്ലം കുണ്ടറ പ്ലാവിള വീട്ടില്‍ ഹനീഫയുടെ മകന്‍ ഹമീദ് (63) എന്നിവരെയാണ് ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അമ്പതു പുലികളെയെങ്കിലും കൊല്ലാതെ ഇത്രയും നഖം കിട്ടാനിടയില്ലെന്ന് ഡിഎഫ്ഒ എന്‍ രാജേഷ് പറഞ്ഞു.

അരക്കോടി രൂപക്ക് പുലി നഖങ്ങള്‍ ഗുരുവായൂരില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഇത്രയേടെ പുലി നഖം ഒന്നിച്ച് പിടികൂടുന്നത് കേരളത്തില്‍ ആദ്യമാണ്. ലോക്കറ്റിനും മറ്റുമാണ് പുലി നഖം ഉപയോഗിക്കുന്നത്. പുലിനഖങ്ങള്‍ കേരളത്തിന് പുറത്തുനിന്ന് കൊണ്ടു വന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്.

sameeksha-malabarinews

പുലിനഖം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും കുറഞ്ഞത് ഏഴ് വര്‍ഷം കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. പിടിച്ചെടുത്തവ കൂടുതല്‍ പരിശോധനക്ക് ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.

വാങ്ങാനുള്ളവര്‍ എത്തുംമുമ്പായിരുന്നു അറസ്റ്റ്. പ്രതികളെ ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!