Section

malabari-logo-mobile

ഫെയ്‌സ്‌ബുക്കില്‍ സിംഹക്കുട്ടിയും പുള്ളിപ്പുലിയും വില്‍പ്പനക്ക്‌

HIGHLIGHTS : ദോഹ: വന്യമൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്ന പതിവ് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്‌ . വളരെ ചെറിയ രൂപത്തിലാണെങ്കിലും വന്യമൃഗങ്ങളെ

lionദോഹ: വന്യമൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്ന പതിവ് വര്‍ധിച്ചു വരുന്നതായി   റിപ്പോര്‍ട്ട്‌   . വളരെ ചെറിയ രൂപത്തിലാണെങ്കിലും വന്യമൃഗങ്ങളെ എത്തിച്ചു നല്കുന്ന രഹസ്യ സംഘം  പ്രവര്‍ത്തിക്കുന്നുണ്ടെ. സിംഹം, പുള്ളിപ്പുലി, ആള്‍ക്കുരങ്ങ് തുടങ്ങിയവയെയാണ് ആവശ്യക്കാര്‍ക്ക് രഹസ്യമായി നല്കുന്നത്.
നിയമവിരുദ്ധമായ കച്ചവടവും വിലപേശലുമെല്ലാം നടക്കുന്നത്സോഷ്യല്‍ മീഡിയയിലൂടെയാണെന്നും ഖത്തറിലെ അല്‍ അറബ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു

സിംഹക്കുട്ടിക്ക് ഏകദേശം 90,000 റിയാലാണ് വില പറയുന്നത്. ആള്‍ക്കുരങ്ങിന് 70,000 റിയാലാണ് വില ഈടാക്കുന്നത്. പുള്ളിപ്പുലിക്ക് ഏകദേശം 45,000 റിയാല്‍ വില പറയുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു.

sameeksha-malabarinews

tigerവന്യമൃഗങ്ങള്‍ രാജ്യത്തേക്ക് കള്ളക്കടത്തിലൂടെയാണ് എത്തിപ്പെടുന്നത്. കന്നുകാലികളേയും വളര്‍ത്തു മൃഗങ്ങളേയും മറ്റ് സാധന സാമഗ്രികളും കൊണ്ടുവരുന്ന മാര്‍ഗ്ഗമാണ് വന്യമൃഗങ്ങളെ കടത്താന്‍ ഉപയോഗിക്കുന്നതെന്നും അല്‍ അറബ് പറയുന്നു.
വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്. 2013 ഫെബ്രുവരിയില്‍ ഒരു വ്യക്തി തന്റെ സുഹൃത്തിനെ അല്‍ അസീസിയയുടെ പ്രാന്തപ്രദേശത്തെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ മുറിയില്‍ സിംഹമിരിക്കുന്നത് കണ്ട് ഞെട്ടിയതായും പത്രം പറയുന്നു. സുരക്ഷയ്ക്കായി താന്‍ പിന്തിരിഞ്ഞോടിയെന്നും പിന്നീടൊരിക്കലും പ്രസ്തുത സുഹൃത്തിന്റെ വീട്ടില്‍ താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു സിംഹം ഫിലിപ്പിനോ വീട്ടുവേലക്കാരിയെ അടുത്തിടെയാണ് കുവൈത്തില്‍ കൊലപ്പെടുത്തിയത്. കുവൈത്തില്‍ തന്നെയാണ് രണ്ടുദിവസം ഭക്ഷണം ലഭിക്കാതിരുന്ന ഒരു പുള്ളിപ്പുലി യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതും.
ഖത്തറിലെ ഏതാനും വീടുകളില്‍ വന്യമൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വീട്ടില്‍ ഒരു സിംഹവും ചിംപാന്‍സിയും പുള്ളിപ്പുലിയും വളരുന്നുണ്ട്. മാത്രമല്ല, ഇവ വീട്ടുടമയുടെ മൂന്ന് കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും വളരെ അപകടകരമായ അവസ്ഥയാണെന്നും പത്രം പറയുന്നു. വീട്ടുടമയുടെ മൂത്ത കുട്ടിയുടെ പ്രായം കേവലം 10 വയസ്സ് മാത്രമാണ്. കുട്ടികളോടൊപ്പം എന്തുവിശ്വസിച്ചാണ് വന്യമൃഗങ്ങളെ ചേര്‍ക്കുന്നതെന്ന ചോദ്യത്തിന് അവരെല്ലാവരും നല്ല സൗഹൃദത്തിലാണെന്നായിരുന്നുവത്രെ വീട്ടുടമയുടെ മറുപടി.
സിംഹത്തിന്റെ കഴുത്തില്‍ ഒരു ബെല്‍റ്റ് മുറുക്കിയിട്ടുണ്ടെന്നും ഏതെങ്കിലുമൊരു അവസരത്തില്‍ സിംഹം ക്രൂദ്ധനാവുകയാണെങ്കില്‍ വൈദ്യുതി ഷോക്കേല്‍ക്കുമെന്നും അതോടെ അതിന്റെ സ്വഭാവം മാറുമെന്നും വീട്ടുടമ പറയുന്നു. എന്നാല്‍ പുള്ളിപ്പുലിയെ സ്വതന്ത്രമായി ഇവിടെ തുറന്നുവിട്ടിരിക്കുകയാണ്.
വന്യമൃഗങ്ങളെ വില്‍പ്പന നടത്തുന്ന വലിയ മാര്‍ക്കറ്റ് അയല്‍ രാജ്യങ്ങളിലൊന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ചെറിയ പകര്‍പ്പാണ് ദോഹയിലുള്ളതെന്നും വീട്ടുടമ പറയുന്നു. വളരെ രഹസ്യമായാണ് വന്യജീവികളെ ദോഹയില്‍ വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇതേക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. പരിശോധനകള്‍ നടത്തി മൃഗങ്ങളെ പിടിച്ചെടുത്ത് മൃഗശാലയിലേക്ക് മാറ്റണമെന്നും നിരവധി പേര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ  സൂക്ഷിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കണമെന്നും മൃഗങ്ങളെ മൃഗശാലയില്‍ സൂക്ഷിക്കുന്നതിനുള്ള ചെലവും അവരില്‍ നിന്നും വഹിക്കണമെന്നും ഇടവേളകളില്‍ ഉടമകള്‍ക്ക് മൃഗങ്ങളെ കാണാന്‍ അനുവാദം നല്കണമെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!