പറവണ്ണ വീണ്ടും പുലിപ്പേടിയില്‍

Untitled-1 copyതിരൂര്‍ :തിരൂര്‍ മേഖലയിലെ തീരദേശം പുലപ്പേടിയില്‍. കഴിഞ്ഞ ദിവസം കൂട്ടായിക്കടുത്ത്‌ കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ശമിച്ചിരുന്ന പുലിപ്പേടി വീണ്ടും സജീവം ഇത്തവണ വെട്ടം പഞ്ചായത്തിലെ പറവണ്ണ തെക്കേപള്ളിക്ക്‌ സമീപത്താണ്‌ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്‌.

തിങ്കളാഴ്‌ച രാത്രിഎട്ടുമണിയോടെ പള്ളിയിലേക്ക്‌ വരുന്നവരാണത്രെ പുലിയെ കണ്ടതായി പറയുന്നത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ ഒന്നടങ്കം തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.

പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തി.