ബിജെപിയുമായി ഒരു ബന്ധവുമില്ല; സിപിഎമ്മമായി സഹകരിക്കും തുഷാര്‍ വെള്ളാപ്പള്ളി

imagesആലപ്പുഴ: എസ്‌ എന്‍ ഡി പിയും ബി ജെ പിയുമായി ഒരു ബന്ധവുമില്ലെന്ന്‌ എസ്‌ എന്‍ ഡി പി യോഗം വൈസ്‌ പ്രസിഡന്റും വെള്ളാപ്പള്ളിയുടെ മകനും തുഷാര്‍ വെള്ളാപ്പള്ളി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാകില്ല എസ്‌എന്‍ഡിപി എന്നും തുഷാര്‍ പറഞ്ഞു. ബി ജെ പിയുമായി എസ്‌ എന്‍ ഡി പി കൈകോര്‍ക്കുന്നു എന്ന്‌ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ്‌ വൈസ്‌ പ്രസിഡന്റിന്റെ ഈ പ്രതികരണം.

ബി ജെ പിയെക്കാള്‍ നാലിരിട്ടി അംഗ സംഖ്യ തങ്ങളുടെ പ്രസ്ഥാനത്തിനുണ്ടെന്നും സി പി എമ്മുമായി സഹകരിക്കാനാണ്‌ തങ്ങള്‍ക്ക്‌ താല്‍പര്യമെന്നും തുഷാര്‍ പറഞ്ഞു.