Section

malabari-logo-mobile

തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് നാളെ തുടക്കം; എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : തിരൂര്‍:തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് നാളെ (17/10/2018) തിരി തെളിയും. വിദ്യാരംഭത്തോടനുബന്ധിച്ച് ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന കലോത്സവ ങ്ങ...

തിരൂര്‍:തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് നാളെ (17/10/2018) തിരി തെളിയും. വിദ്യാരംഭത്തോടനുബന്ധിച്ച് ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന കലോത്സവ ങ്ങള്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പ് വേദിയാകും. ഒക്ടോബര്‍ 17 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത എഴുത്തുകാരനും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യ പ്രഭാഷണം നടത്തും.

കവി ആലങ്കോട് ലീലാ കൃഷ്ണന്‍, കെ.എക്സ്. ആന്റോ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് കലാമണ്ഡലം ലതിക സുജിത് അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും  രാത്രി 7.30 ന് ചുണ്ടത്തെ തേന്‍ തുള്ളികള്‍ എന്ന പേരില്‍ പാട്ടരങ്ങും വേദിയില്‍ അരങ്ങേറും.

sameeksha-malabarinews

ഒക്ടോബര്‍ 18 വൈകുന്നേരം നാലിന് ശ്രീഹരി സാഥെ സംവിധാനം ചെയ്ത മറാത്തി ചലച്ചിത്രം ഏക് ഹസാരചി നോട്ട് പ്രദര്‍ശിപ്പിക്കും. വൈകുന്നേരം ആറിന് കെ. ഗാഥയുടെ കഥാപ്രസംഗവും 6.30 ന് തൃക്കണ്ടിയൂര്‍ മഹിളാ സമാജത്തിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറും. തുടര്‍ന്ന് രാത്രി എട്ടിന് കോട്ടക്കല്‍ പ്രണവാഞ്ജലി നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും നടക്കും.
ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ അഞ്ചിനാണ് കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുക. തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടക്കുന്ന വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതേസമയം രാവിലെ 9.30 ന് തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവികളുടെ വിദ്യാരംഭത്തിന് നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും അവസരം. പാരമ്പര്യ ആശാ•ാരായ ബി. മുരളീധരന്‍, പി.സി സത്യനാരായണന്‍, പ്രഭേശ് കുമാര്‍ എന്നിവരോടൊപ്പം സാഹിത്യകാര•ാരായ കെ.പി രാമനുണ്ണി, കാനേഷ് പൂനൂര്, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, പി.കെ ഗോപി, കെ.ജി രഘുനാഥ്, കെ.പി സുധീര, ഗിരിജ പി. പാതേക്കര, ശ്രീജിത്ത് പെരുന്തച്ചന്‍, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പന്‍ തുടങ്ങിയവര്‍ ആദ്യാക്ഷരം കുറിച്ചുനല്‍കും.
അന്നേ ദിവസം വൈകീട്ട് മൂന്നിന് ചാര്‍ളി ചാപ്ലിന്‍ സംവിധാനം ചെയ്ത സിറ്റി ലൈറ്റ്സ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. രാഗമാലിക സ്‌കൂള്‍ ഓഫ് മ്യൂസികിന്റെ പഞ്ചരത്ന കീര്‍ത്തനാലാപനം വൈകുന്നേരം അഞ്ചിന് വേദിയില്‍ നടക്കും. വൈകീട്ട് ഏഴിന് ഭരതകലാമന്ദിരത്തിലെ നിരഞ്ജന സുബ്രഹ്മണ്യന്‍ അവതരിപ്പിക്കുന്ന നൃത്ത പൂജ മോഹിനിയാട്ടവും രാത്രി എട്ടിന് തിരൂര്‍ ലളിത കലാസമിതിയുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!