ബഹറൈനിലെ ‘തൃശ്ശൂര്‍ പൂരം 2018’ ഏപ്രില്‍ 27ന്

മനാമ : ബഹറൈനിലെ തൃശ്ശൂര്‍ നിവാസികളുടെ കൂട്ടായ്മയായ സംസ്‌കാരി തൃശ്ശൂരിന്റെ 16ാം വാര്‍ഷികാഘോഷം ‘തൃശ്ശൂര്‍ പൂരം 2018’ ഏപ്രില്‍ 27ന് നടക്കും. ബഹറൈന്‍ കേരളസമാജത്തില്‍ വെച്ചാണ് പൂരം അരങ്ങേറുന്നത്.
തൃശ്ശൂര്‍ പൂരത്തിന്റെ ഒരു മിനിയേച്ചര്‍ തന്നയാകും അരങ്ങേറുക. പൂരം കൊടയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ കേരള സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്നവയായിരിക്കും.
പഞ്ചവാദ്യം, ശിങ്കാരിമേളം കാവടിയാട്ടം, ഇലഞ്ഞിത്തറ മേളം, പാണ്ടിമേളം കുടമാറ്റം, നാടന്‍ കാലാരൂപങ്ങള്‍, വരവുകള്‍ എന്നിവ അരങ്ങേറും.
അവസാനം ഡിജിറ്റല്‍ വെടിക്കെട്ടോടെ പരിപാടികള്‍ അവസാനിക്കും