തൃശൂര്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി

തൃശൂര്‍: തൃശൂര്‍ മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.