തൃശൂരില്‍ കെ.എസ്‌.ആര്‍.ടി.സി വോള്‍വോ ബസ്‌ ജനക്കൂട്ടത്തിലേക്ക്‌ പാഞ്ഞുകയറി 2 മരണം

Untitled-1 copyതൃശൂര്‍: കെഎസ്‌ആര്‍ടിസി ബസ്‌ നിയന്ത്രണം വിട്ട്‌ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ പാഞ്ഞുകയിറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇന്നു രാവിലെ കെഎസ്‌ആര്‍ടിസി തൃശൂര്‍ ബസ്‌ സ്‌്‌റ്റാന്റിലാണ്‌ വോള്‍വോ ബസ്‌ നിയന്ത്രണം വിട്ട്‌ ആളുകള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറിയത്‌.

പാലക്കാട്ടേക്ക്‌ പോവുകയായിരുന്ന ബ്‌സ്‌ സ്റ്റാന്റിലേക്ക്‌ വരുന്നതിനിടയിലാണ്‌ നിയന്ത്രണം വിട്ടത്‌. സ്റ്റാന്റില്‍ ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന രണ്ടുപേരാണ്‌ മരണപ്പെട്ടത്‌. ഒരാള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

മരിച്ചവരുടെ മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.