Section

malabari-logo-mobile

നാടകോത്സവത്തിന് സഹായം ഒരു കോടിയാക്കും: മുഖ്യമന്ത്രി

HIGHLIGHTS : തൃശൂർ: കേരള സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തിന് സർക്കാർ നൽകുന്ന ധനസഹായം അമ്പതു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയതായി മു...

thrissur itfok i copyനാടകോത്സവത്തിന് സർക്കാർ നൽകുന്ന ധനസഹായം  അമ്പതു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
ഏഴാമത് രാജ്യാന്തര നാടകോത്സവം  ‘ഇറ്റ്‌ഫോക്ക്’സംഗീതനാടക അക്കാഡമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നാടകോത്സവത്തിന് ധനസഹായം കൂട്ടണമെന്ന  അക്കാഡമി ചെയർമാന്റെ  അഭ്യർത്ഥന പരിഗണിച്ചാണ്   ഈ
തീരുമാനമെന്നും നാടകത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന്റേയും സാംസ്കാരിക വകുപ്പിന്റേയും  എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. thrissur itfok 3 copyമന്ത്രി കെ.സി.ജോസഫ്‌  അദ്ധ്യക്ഷനായി.
ചലച്ചിത്രനടൻ മധു മുഖ്യാതിഥിയായിരുന്നു.  എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, കെ.വി. അബ്ദുൾഖാദർ, മേയർ രാജൻ പല്ലൻ , ടൂറിസം ഡയറക്ടർ ഷേഖ് പരീത്, നാടകകൃത്ത് സി.എൽ.ജോസ് തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമി ചെയർമാൻ
സൂര്യകൃഷ്ണമൂർത്തി സ്വാഗതം പറഞ്ഞു. 80 മിനിറ്റ്‌ ദൈർഘ്യമുളള ലെബനോൻ നാടകത്തോടെയാണ്  ‘ഇറ്റ്‌ഫോക്ക്’ നാടകോത്സവത്തിന്  തുടക്കമായത്.thrissur itfok 2
പലസ്‌തീൻ, ലെബനോൻ, ഈജിപ്‌ത്‌,  ടൂണിഷ്യ, നാടകവേദികളുടെ പരിച്ഛേദമാണ്‌ ഏഴാമത്‌ ഇറ്റ്‌ഫോക്കിൽ അവതരിപ്പിക്കുന്നത്.ലെബനോണിൽ നിന്നുള്ള ലൂസീനയാണ്
ഉദ്ഘാടന നാടകം. ജപ്പാൻ, ജർമ്മനി, പാലസ്തീൻ, ശ്രീലങ്ക, സിംഗപ്പൂർ,
ആഫ്രിക്ക, ഈജിപ്ത്, മെക്സിക്കോ, ഫ്രാൻസ് തുടങ്ങി എട്ടു വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളാണ് ഇക്കുറി ഫെസ്​റ്റിവലിലെത്തുന്നത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!