തൃശൂരില്‍ കരിമ്പനി സ്ഥിരീകരിച്ചു

high-feverതൃശൂര്‍: തൃശൂരില്‍ മാരകമായ പകര്‍ച്ച പനികള്‍ക്കൊപ്പം കരിമ്പനിയും സ്ഥിരീകരിച്ചു. മുള്ളൂര്‍ സ്വദേശിയിലാണ്‌ കാലാ അസര്‍ എന്ന ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌. 2012 ന്‌ ശേഷം ആദ്യമായാണ്‌ രോഗം സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.

ഈ പനിയുടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന്‌ കറുത്ത നിറമായിരിക്കും എന്നതുകൊണ്ടാണ്‌ കരിമ്പനി എന്ന്‌ പറയുന്നത്‌. 2011-12 വര്‍ഷത്തില്‍ മധ്യകേരളത്തില്‍ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

സമയബന്ധിതമായി ഈ രോഗത്തിന്‌ ചികിത്സ നടത്തിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയുമെന്ന്‌ ആരോഗ്യവകുപ്പ്‌ പറയുന്നു. മുള്ളൂര്‍ക്കരിയല്‍ രണ്ട്‌ പേര്‍ കൂടി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്‌.