തൃശൂരില്‍ കുളിപ്പിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു

dogതൃശൂര്‍: കുളിപ്പിച്ചുകൊണ്ടിരിക്കെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുപരിക്കേല്‍പ്പിച്ചു. കുത്താംമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരയ്ക്കാണ് പരിക്കേറ്റത്. മുറ്റത്തിരുത്തി കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് നായ ചാടി വീഴുകയായിരുന്നു. മൂന്നുവയസുകാരന്‍ ആദര്‍ശിനും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

കഴിഞ്ഞ ദിവസവും തൃശൂരില്‍ നാല് സ്കൂള്‍ കുട്ടികളടക്കം ആറു പേരെ കടിച്ച തെരുവുനായ ചത്തു.നായക്ക്‌ പേയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.