തൃശ്ശൂരില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശികളടക്കം 4 പേര്‍ മരിച്ചു

bb 010 (1)തൃശ്ശൂര്‍ : കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിച്ച് 4 പേര്‍ മരിച്ചു. മലപ്പുറം നിറമരുതൂര്‍ അയ്യന്‍ കുയ്യല്‍ വീട്ടില്‍ ബാവയുടെ മകന്‍ സുനീര്‍ (27) ,തിരൂര്‍ വിപി അങ്ങാടി വിശ്വാസ് തിയേറ്ററിന് സമീപത്തെ സുഹാന മന്‍സിലില്‍ കെപി ഹുസൈന്‍ (60), ഹുസെസനിന്റെ മകന്റെ മകന്‍ സയ്യീം, ചിറ്റിലപ്പിള്ളി കളരിക്കല്‍ സത്യപ്രകാശിന്റെ മകന്‍ പ്രസീത് (17) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് അപകടം ഉണ്ടായത്. ഇടയില്‍ രണ്ട് കാറുകളും പൂര്‍ണ്ണമായും തകര്‍ന്നു.

അപകടം നടന്ന ഉടനെ ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. ഹുസൈനിന്റെ ഭാര്യ സുഹറ (52), മകന്റെ ഭാര്യ തെസ്‌നി (30), കൊച്ചു മകന്‍ തഫിന്‍ 6 മാസം എന്നിവരെ തൃശ്ശൂര്‍ അമലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹുസൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറാണ് സുനീര്‍.

കുന്നം കുളത്തു നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന പ്രസീത് ഓടിച്ച കാറാണ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടത്. പ്രസീതിന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. തൃശ്ശൂരില്‍ നിന്നും തിരൂരിലേക്ക് പേകുകയായിരുന്നു ഹുസൈനും കുടുംബവും.