Section

malabari-logo-mobile

തൃക്കുളം ഗവ: ഹൈസ്‌കൂളിലെ 4.10 കോടിയുടെ കെട്ടിടങ്ങള്‍ 

HIGHLIGHTS : ഉദ്ഘാടനം മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും തിരൂരങ്ങാടി താലൂക്കിലെ ചെമ്മാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തൃക്കുളം ഗവ: ഹൈസ്‌കൂളിനായ...

ഉദ്ഘാടനം മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും

തിരൂരങ്ങാടി താലൂക്കിലെ ചെമ്മാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തൃക്കുളം ഗവ: ഹൈസ്‌കൂളിനായി 4.10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മൂന്ന് ബഹുനില കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി. മൂന്നു നിലകളിലായി 17 സ്മാര്‍ട്ട്ക്ലാസ് മുറികളടക്കം 33 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടം ഇന്ന് (20.10.2018)  രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കും.
ചടങ്ങില്‍ മുഖ്യാതിഥിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ക്ലാസ് മുറികള്‍ക്ക് പുറമെ അത്യാധുനിക സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, സെമിനാര്‍ ഹാള്‍,ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്‌കൂളിലെ 12 ക്ലാസ് മുറികള്‍ എല്‍.പി വിഭാഗത്തിനും പുതിയ 17 ക്ലാസ് മുറികള്‍ പൂര്‍ണമായും ഹൈസ്‌കൂള്‍ വിഭാഗത്തിനുമാണ് അനുവദിച്ചിട്ടുള്ളത്. ഒന്നര ഏക്കര്‍ മാത്രം ഭൂമിയുള്ള സ്‌കൂളില്‍ സ്ഥലപരിമിതിയും കെട്ടിടങ്ങളുടെ കാലപ്പഴക്കവും വലിയ പ്രശ്നമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച നാല് കോടി രൂപ ചെലവില്‍ ബഹുനില കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ പ്രധാനപ്പെട്ട പ്രശ്നത്തിന് പരിഹാരമായി. 1909ല്‍ എല്‍.പി വിഭാഗം മാത്രമായി തുടങ്ങിയ സ്‌കൂള്‍ 2011ലാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്.
സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടന ചടങ്ങില്‍ പി.കെ അബ്ദുറബ് എം.എല്‍.എ അധ്യക്ഷനാകും.  പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനീയര്‍ ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ കെ അബ്ദുറഹ്മാന്‍ കുട്ടി, ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും. സ്‌കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നതവിജയം കൈവരിച്ചവര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിക്കും. സ്‌കൂളില്‍ നിലവില്‍ 1792 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പ്രീ പ്രൈമറി വിഭാഗത്തില്‍ 102 കുട്ടികളുമുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!