പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം പിന്നാലെയന്ന്‌ പോലീസ് റിപ്പോര്‍ട്ട് : അതീവ സുരക്ഷ

കണ്ണുര്‍:  സിപിഐഎം കണ്ണുര്‍ ജില്ലാ സക്രട്ടറി പി ജയരാജനെ വധിക്കാന്‍ ഗൂഡാലോചന നടന്നതായും അതിനായി ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചതായും പോലീസ് ഇന്റലിജെന്‍സിന് വിവരം ലഭിച്ചു. തുടര്‍ന്ന പി ജയരാജന്റെ സുരക്ഷ കര്‍ശനമാക്കി. അതീവജാഗ്രത പുലര്‍ത്തണമെന്നാവിശ്യപ്പെട്ട് കണ്ണുര്‍ ജില്ലാ ചീഫ് എല്ലാ ഡിവൈഎസ്പിമാര്‍ക്കും സിഐമാര്‍ക്കും അടിയന്തരസന്ദേശമയച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കതിരൂര്‍ സ്വദേശി പ്രനുബ് എന്നയാളുടെ നേതൃത്വത്തിലുളള സംഘമാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കതിരുര്‍ മനോജ്, ധര്‍മ്മടത്തെ രമിത്ത് എന്നിവരുടെ കൊലപാതകങ്ങളിലെ പ്രതിരകാര നടപടിയാണ് ക്വട്ടേഷനാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാളങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ ഒളിവിലാണ് പ്രനുബ് ഇപ്പോള്‍.

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് പി ജയരാജനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരുവോണനാളില്‍ വീട്ടില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.