ഉണ്ണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ മുന്ന് പേര്‍ പിടിയില്‍

താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദ് (25), പുത്തന്‍പുരയില്‍ അഫ്സാദ് (22), പൂച്ചക്കടവത്ത് ആസിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. സെപ്തംബര്‍ 27ന് രാത്രി പത്തരയോടെയായിരുന്നു ഷമീറിന് വെട്ടേറ്റത്.

സുഹൃത്തിന്റെകൂടെ വീട്ടിലേക്ക് പോകുന്നവഴി ഓട്ടോയിലെത്തിയ  സംഘം കാലില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷമീറിന്റെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കിയിരുന്നു.

താനൂര്‍ എസ്ഐ ആര്‍ രാജേന്ദ്രന്‍ നായര്‍, സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.