സെക്രട്ടറിയേറ്റ്‌ന്‌ മുന്നിലെ കെട്ടിടത്തില്‍ കയറി 3 യുവാക്കളുടെ ആത്മഹത്യാ ഭീഷണി.

Untitled-2 copyതിരു: സെക്രട്ടറിയേറ്റിന്‌ മുന്നിലുള്ള കെട്ടിടത്തിന്‌ മുകളില്‍ കയറി മൂന്ന്‌ യുവാക്കള്‍ ആത്മഹത്യാ ഭീഷണി . പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം എന്നാവശ്യപ്പെട്ടാണ്‌ യുവാക്കള്‍ ആത്മഹത്യ ഭീഷണി  മുഴക്കിയത്‌.

റാങ്ക്‌ ലിസ്റ്റില്‍ പേരുണ്ടെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്ന്‌ ആരോപിച്ച്‌ ഇന്ത്യന്‍ റിസര്‍വ്‌ ബറ്റാലിയന്‍ റാങ്ക്‌ ലിസ്റ്റ്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഉപവാസ സമരം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ്‌ റാങ്ക്‌ ലിസ്റ്റിലുള്ള മൂന്ന്‌ പേര്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബഹുനില കെട്ടിടത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌.

നാളെ കലക്ടറുമയി ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ ഇവര്‍ കെട്ടിടത്തില്‍ നിന്നും താഴെയിറങ്ങാന്‍ തയ്യാറായത്‌.