സമീറ മക്‌ബല്‍ബഫിനെ മാനഭംഗപ്പെടുത്തുമെന്ന്‌ ഇറാനിയന്‍ സൈന്യത്തിന്റെ ഭീഷണി


images ഇറാനിലെ പരമാധികാരിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്‌ സൈന്യം സെമീറക്കെതിരെ രംഗത്തെത്തിയത്‌. ഇറാനിലെ ഗ്രീന്‍ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട്‌ സമീറ സംസാരിച്ചതാണ്‌ ഇവരെ പ്രകോപിച്ചിരിക്കുന്നത്‌.

പ്രശസ്‌ത ഇറാനിയന്‍ സംവിധായകന്‍ മൊഹസിന്‍ മക്‌ബല്‍ ബഫിന്റെ മകളാണ്‌ സമീറ, 1980 ജനിച്ച സമീറതന്റെ 19ാം വയസ്സില്‍ ആദ്യചിത്രം ദി ആപ്പിള്‍ സംവിധാനം ചെയ്‌തു. സമീറയുടെ ചിത്രങ്ങള്‍ മലയാളി സിനമാ പ്രേക്ഷകരില്‍ ഏറെ പ്രിയങ്കരമാണ്‌. ലോകത്തെ രാജ്യാന്തരചലചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ സമീറ വാരിക്കുട്ടിയിട്ടുണ്ട്‌.

പനാജിയില്‍ ചലചിത്രമേളക്കെത്തിയ മകബല്‍ ബഫാണ്‌ ഈ മെയിലിലൂടെ വന്ന ഭീഷണിയെ കുറിച്ച്‌ മാധ്യമങ്ങളോട്‌ പറഞത്‌.