സക്കറിയ അടിവേടിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

സക്കറിയക്കെതിരെ പരസ്യ ഭീഷണിയുമായി ബിജെപി നേതാവ് ബി. ഗോപീലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സക്കറിയ നടത്തിയ കൊലയാളി പരാമര്‍ശനെത്തെ കുറിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ട് പോയാല്‍ സിപിഎം കാര്‍ നേരത്തെ പയ്യന്നൂരില്‍ വെച്ച് കൈകാര്യം ചെയ്ത പോലെ തങ്ങളും കൈകാര്യം ചെയ്യുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സംഘപരിവാറുകാര്‍ നല്ലവണ്ണം അടികൊടുക്കാന്‍ അറിയുന്ന ആള്‍ക്കാരാണ് സക്കറിയ ഇത് തുടര്‍ന്നാല്‍ അടികിട്ടുമെന്ന് സംശയമൊന്നുമില്ല എന്ന് സക്കറിയയെ മുന്‍കൂട്ടി അറിയിക്കുന്നു. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ബിജെപിക്കാരുടെ കയ്യില്‍ നിന്ന് സക്കറിയ അടി വാങ്ങിയ്ക്കും എന്നും ഗോപാലകൃഷണ്‍ പറഞ്ഞു. സക്കറിയ വര്‍ഗ്ഗീയവാദിയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

പാലക്കാട് തസറാക്കില്‍ വെച്ച് നടന്ന മധുരം ഗായത്രിയെന്ന ഒവി വിജയന്‍ അനുസ്മരണചടങ്ങിലാണ് സക്കറിയ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭീഷണിയുടെ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരാണ് തനിക്ക് സുരക്ഷയൊരുക്കേണ്ടതെന്നാണ് സക്കറിയ ഇതിനോട് പ്രതികരിച്ചത്.

Related Articles