ദോഹയില്‍ തൗബക്കായ്‌ മാപ്പിളപ്പാട്ട്‌ ഓഡിയോ ആല്‍ബം പ്രകാശനം ചെയ്‌തു

Story dated:Thursday June 4th, 2015,11 42:am
ads

THOWBAKKAYI-CD-RELEASEദോഹ: ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിര്‍മിച്ച തൗബക്കായി എന്ന മാപ്പിളപ്പാട്ട്‌ ഓഡിയോ ആല്‍ബം ഗ്രാന്‍ഡ്‌ മാര്‍ട്ട്‌ ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ അമീര്‍ ചക്കാരത്തിന്‌ ആദ്യ സി.ഡി നല്‍കി ഇന്‍ഫോ സാറ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ അബ്ദുല്‍ റഹീം പ്രകാശനം ചെയ്‌തു. ഒ.എം. കരുവാരകുണ്ട്‌, റാസിക്‌ കാഞ്ഞിപ്പള്ളി, ആഷിര്‍ വടകര, ഫിറോസ്‌ ജെ.പി മട്ടന്നൂര്‍, അഫ്‌സല്‍ ഓമാനീയുര്‍, നിസാര്‍ അല്‍ത്താനി എന്നിവരുടെ വരികള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ കൊച്ചിന്‍ ഷമീറാണ്‌. പ്രശസ്‌ത മാപ്പിളപ്പാട്ട്‌ ഗായകരായ കണ്ണൂര്‍ ഷെരീഫ്‌, താജുദ്ദീന്‍ വടകര, സിന്ധു പ്രേം കുമാര്‍, ഷുഐബ്‌ വടകര, മുഹമ്മദലി വടകര എന്നിവരാണ്‌ ഗാനങ്ങളാലപിച്ചത്‌.
സൗദിയ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എന്‍.കെ.എം മുസ്‌തഫ സാഹിബ്‌, അക്കോണ്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ട്രാന്‍സ്‌ ഓറിയന്റ്‌ മാനേജര്‍ കെ.പി നൂറുദ്ധീന്‍, പാര്‍ട്‌സ്‌ മാര്‍ട്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ മുസ്‌തഫ, മുഹമ്മദലി വടകര, അബ്ദുല്‍ ഫതാഹ്‌ നിലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.