സൗദി ജ്വല്ലറകളില്‍ സ്വദേശിവല്‍ക്കരണം: തൊഴില്‍ നഷ്ടപ്പെട്ട് ആയിരങ്ങള്‍

റിയാദ് : സൗദി അറേബ്യയിലെ ജില്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവല്‍ക്കരണം നിലവില്‍ വന്നു ഇതോടെ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഞായറാഴ്ചയോടെയാണ് ഈ നിയമം നടപ്പിലാക്കിയത്. വിദേശികളെ ഇനിമുതല്‍ ജ്വല്ലറികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഈ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്ക് നിര്‍ത്തുന്ന സ്ഥാപനങ്ങള്‍ വിദേശികള്‍ ഒരാള്‍ക്ക് 20,000 റിയാല്‍ തോതില്‍ പിഴ നില്‍കേണ്ടിവരും. ഇന്നലെ മുതല്‍ തന്നെ നടപടികള്‍ സ്വീകരിക്േകുന്നതിനുള്ള പരിശോധനയും തുടങ്ങി കഴിഞ്ഞു.

സൗദിയിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് ഈ മേഖലയിലും സ്വദേശിവല്‍ക്കരമം നടപ്പിലാക്കുന്നത്.