Section

malabari-logo-mobile

തോമസ്‌ ഉണ്ണിയാടനെ ചീഫ്‌ വിപ്പായി തെരഞ്ഞെടുത്തു.

HIGHLIGHTS : തിരു: തോമസ്‌ ഉണ്ണിയാടനെ പുതിയ ചീഫ്‌ വിപ്പായി തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മന്‍ കെ എം മാണിയാണ്‌ തോമസ്‌ ഉണ്ണിയാടന്റെ പേര്‌ പ്രഖ്യാപിച്ചത്‌.

Untitled-1 copyതിരു: തോമസ്‌ ഉണ്ണിയാടനെ പുതിയ ചീഫ്‌ വിപ്പായി തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മന്‍ കെ എം മാണിയാണ്‌ തോമസ്‌ ഉണ്ണിയാടന്റെ പേര്‌ പ്രഖ്യാപിച്ചത്‌. ചീഫ്‌ സ്ഥാനത്തേക്കില്ലെ സിഎഫ്‌ തോമസിന്റെ തീരുമാനവും മുതിര്‍ന്ന അംഗമെന്ന തോമസ്‌ ഉണ്ണിയാടന്‌ അനുകൂലമായി.

പിസി ജോര്‍ജ്ജിനെ നീക്കിയതോടെയാണ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനത്തേക്ക്‌ പുതിയ ആളെ തെരഞ്ഞെടുത്തത്‌. സിഎഫ്‌ തോമസ്‌, തോമസ്‌ ഉണ്ണിയാടന്‍, എന്‍ ജയരാജ്‌ എന്നിവരുടെ പേരുകള്‍ ചീഫ്‌ വിപ്പ്‌ സ്ഥാനത്തേക്ക്‌ പരപിഗണിക്കപ്പെട്ടു. എന്നാല്‍ ചീഫ്‌ വിപ്പാകാനില്ലെന്ന്‌ സി എഫ്‌ തോമസ്‌ വ്യക്തമാക്കി. ഇതോടെ യാണ്‌ തോമസ്‌ ഉണ്ണിയാടന്‌ മുന്‍ഗണന ലഭിച്ചത്‌. ഇരിങ്ങാലക്കുടയില്‍ നിന്ന്‌ മൂന്ന്‌ തവണതുടര്‍ച്ചയായി ജയിച്ച ഉണ്ണിയാടന്‌ മുതിര്‍ന്ന അംഗമെന്ന പരിഗണനയും അനുകൂലമായി. ചീഫ്‌ വിപ്പ്‌ സ്ഥാനത്തേക്ക്‌ ഐകകണ്‌ഠേനയാണ്‌ തോമസ്‌ ഉണ്ണിയാടനെ തെരഞ്ഞെടുത്തതെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!