മദ്യനിയന്ത്രണം വിനോദസഞ്ചാരമേഖലയെ തകര്‍ക്കുന്നു;മദ്യനയത്തില്‍ മാറ്റം വരണം; തോമസ് ഐസക്ക്

തിരുവനന്തപുരം: മദ്യനിരോധനം വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നികുതി കിട്ടാന്‍ ആരും കള്ളു കുടിക്കേണ്ട. എന്നാല്‍ വിദേശത്തു നിന്നും കോണ്‍ഫറന്‍സിനും മറ്റും എത്തുന്നവര്‍ അതിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ മദ്യം ഉപയോഗിക്കും. ഇവിടെ ഇത് സാധ്യമല്ലെന്നു പറഞ്ഞാല്‍ അവര്‍ ശ്രീലങ്കയിലേക്ക് പോകും. അതേസമയം കൂടുതല്‍ ബാറുകള്‍ തുറന്ന് ഇവിടുത്തെ ജനങ്ങളെ മദ്യാസക്തരാക്കാനും പാടില്ല.

ടൂറിസത്തിന് ഹാനീകരമല്ലാതെ ഇത് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ആലോചിക്കേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.