നോട്ടുനിരോധത്തെപ്പറ്റി ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകം എം ടി പ്രകാശനം ചെയ്യും

ധനമന്ത്രി ഡോ: റ്റി.എം.തോമസ് ഐസക്കിന്റെ ‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകം ഡിസംബര്‍ 27 ന് വൈകിട്ട് നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കു ചടങ്ങില്‍ എം. ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.

സി.ഐ.റ്റിയു അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃത സര്‍വ്വകലാശാല അസോ. പ്രഫസര്‍ ഷംസാദ് ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങും. മന്ത്രി തോമസ് ഐസക് പ്രഭാഷണം നിര്‍വ്വഹിക്കു യോഗത്തില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ.പി.പി.അബൂബക്കര്‍ ആശംസാപ്രസംഗം ചെയ്യും.

നോട്ടുനിരോധത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്ത് ചോദ്യോത്തരരൂപത്തില്‍ തയ്യാറാക്കിയ പുസ്തകം ചിന്ത പബ്ലിഷേഴ്‌സാണു പ്രസിദ്ധീകരിക്കുത്. മന്ത്രി നടത്തിയ ഫേസ്ബുക്ക് ലൈവുകളില്‍ വ ചോദ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ കമന്റായും മറ്റും വന്ന ചോദ്യങ്ങളും പലരും മന്ത്രിയോടു ഫോണിലും നേരിട്ടും ചോദിച്ച ചോദ്യങ്ങളുമൊക്കെ പരിശോധിച്ച് അവയില്‍നിന്നു തെരഞ്ഞെടുത്ത 52 ചോദ്യങ്ങളും ഉത്തരവുമാണുള്ളത്. പത്ത് അദ്ധ്യായങ്ങളുള്ള പുസ്തകത്തില്‍ കള്ളപ്പണത്തെയും അതു തടയാനുള്ള മാര്‍ഗ്ഗങ്ങളെയും പറ്റിയുള്ള ശാസ്ത്രീയ വിശകലനം മുതല്‍ കാഷ്‌ലെസ് സമ്പദ്ഘടനയുടെ സവിശേഷതകളും ഇപ്പോഴത്തെ പ്രതിസന്ധിയും ദുരിതങ്ങളും പരമാവധി ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങളും വരെയുണ്ട്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ രണ്ടാഴ്ചത്തെ ചികിത്സയില്‍ കഴിയവെയാണു പുസ്തകരചന നടത്തിയത്. വൈദ്യശാലയുടെ മേധാവിയായ ഡോ. പി.കെ. വാര്യര്‍ക്കാണു പുസ്തകം സമര്‍പ്പിച്ചിരിക്കുത്. നവംബര്‍ 8, കള്ളപ്പണം, നടത്തിപ്പ്, പ്രത്യാഘാതങ്ങള്‍, കേരളം, സഹകരണപ്രസ്ഥാനം, എന്തു ചെയ്തു, ക്യാഷ്‌ലെസ് സമ്പദ്ഘടന, സാമ്പത്തികശാസ്ത്രജ്ഞര്‍, എന്തു ചെയ്യണം എന്നിവയാണ് അദ്ധ്യായങ്ങള്‍.