തോമസ് ചാണ്ടിയെമന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം

തിരുവനന്തപുരം : ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

എ കെ ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും എംഎല്‍എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.