ഭൂമി കയ്യേറ്റം;തോമസ് ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഹൈക്കോടതി

കൊച്ചി: ഭൂമി കൈയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ഈ കേസില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ച കോടതി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലാപാട് എന്താണെന്നും ചോദിച്ചു.

പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സ്വീകരിക്കാറെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശൂരിലെ സിപിഐ നേതാവായ ടി എന്‍ മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി എം രവീന്ദ്രനും അടങ്ങിയ ഡിവഷന്‍ ബഞ്ച് ഗൗരവതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.