Section

malabari-logo-mobile

തൊടുപുഴ കൂട്ടക്കൊല നടത്തിയത് കൃഷണന്റെ സഹായി അനീഷും സുഹൃത്തും: കൊലനടത്തിയത് മന്ത്രസിദ്ധി കൈക്കലാക്കാന്‍

HIGHLIGHTS : തൊടുപുഴ:  കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ കൃത്യം നടത്തിയത്

തൊടുപുഴ:  കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ കൃത്യം നടത്തിയത് കൊലചെയ്യപ്പെട്ട കൃഷണന്റെ സഹായി അനീഷും സുഹൃത്ത് ലിബീഷും. മന്ത്രവാദ ശക്തി അപഹരിക്കുന്നതിനും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തുന്നതിനുമാണ് കൊല നടത്തിയതെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. ്അനീഷ് വര്‍ഷങ്ങളായി കൃഷണന്റെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ്. ആറുമാസം മുന്‍പ് അനീഷ് സുഹൃത്തായ ലിബീഷുമായി കൊലനടത്തുന്നതിനുള്ള ഗൂഡാലോചന നടത്തി. കൃഷ്ണന്റെ കൈവശമുള്ള താളിയോലകളും. മന്ത്രചെപ്പും കൈക്കലാക്കുകയായിരുന്നു ഇവരുടെ പ്രധാനലക്ഷ്യം.

ഇടുക്കി എസ്പി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ലിബീഷിന്റെ അറസ്‌ററ് വിവരം പുറത്തുവിട്ടത്.

sameeksha-malabarinews

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങിനെ ജുലൈ 29 രാത്രി പന്ത്രണ്ടരമണിക്ക് കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലബീഷും വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന കൃഷ്ണനെ വീടിന് പുറത്തിറക്കാന്‍ പിറകുലള്ള ആടുകളെ ഉപദ്രവിച്ചു. ആടുകളുടെ ശബ്ദം കേട്ട് അടുക്കള വാതിലിലൂടെ പുറത്തേക്ക് വന്ന കൃഷ്ണനെ ബുള്ളറ്റിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ ലോഹദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. പിറകെ വന്ന ഭാര്യയെയും ഇത്തരത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തി. പിന്നാലെ ഇരുട്ടത്തെത്തിയ മകള്‍ ചെറുത്തുനിന്നെങ്ങിലും ഇവര്‍ അവളേയുംആക്രമിച്ചു കൊലപ്പെടുത്തി. പിന്നാലെ വന്ന മകന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്ങിലും വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

തുടര്‍ന്ന് വീട്ടിനുള്ളില്‍ പണം ഉണ്ടോയെന്ന പരിശോധിച്ചു. വീട്ടില്‍ നിന്ന് 3000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി. പിന്നീട് ഇവര്‍ നാലുപേരെയും കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും മരണം ഉറപ്പാക്കി. മൃതദേഹങ്ങള്‍ വീടിനകത്താക്കി മുറിയുടെ വാതിലടച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ പിറ്റേദിവസം രാത്രി മൃതദേഹം മറവുചെയ്യാനായി ഇരുവരും വീണ്ടും ഈ വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണന്റെ മകന്‍ മരിച്ചിട്ടില്ല എന്ന മനസ്സിലാക്കുന്നത്. അതോടെ ഇരുവരും വീണ്ടും ഈ കുട്ടിയെ ചുറ്റികകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. അന്ന് തന്നെ മൃതദേഹങ്ങള്‍ ആട്ടിന്‍കുട്ടിന് പിറകില്‍ കുഴിവെട്ടി മറവുചെയ്യുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്‍വശം വെള്ളം ഉപയോഗിച്ച് രണ്ടുതവണ വൃത്തിയാക്കി. ഇത്ര ആക്രമിച്ചിട്ടും കൃഷണനും മകനും മണ്ണില്‍ കുഴിച്ചിടുമ്പോഴും പാതി ജീവനുണ്ടായിരുന്നന്നാണ് പോലീസ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണ്ണ് ശ്വാസനാളത്തിലുടെ അകത്തുകയറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!