കൊളപ്പുറത്ത് കാറും മിനിബസ്സും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തിരൂരങ്ങാടി:  കൊളപ്പുറം ഇരുമ്പുചോലയില്‍ കാറും മിനിബസ്സും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. കാര്‍ യാത്രക്കാരായ വടകര തിരുവാളൂര്‍ പതിയോരത്ത് ശ്രീധരന്റെ മകന്‍ ജിതിന്‍ (35), പതിയാരക്കരയിലെ വലിയപറമ്പത്ത് വിനോദന്‍ (41) എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സുരേഷ്, വിനുരാജ്, ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു, കണ്ണമംഗലം സ്വദേശി ദേവകി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ദേശീയ പാതയില്‍ ഇരുമ്പുചോലയില്‍ എത്തിയപ്പോള്‍ എതിരെ വന്ന മിനി ബസ്സുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.